ഇന്‍റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയായിരുന്നു! സ്വാസികയാണ് സഹായിച്ചതെന്ന് ഷാനവാസ്!
സീതയിലൂടെയാണ് സ്വാസികയുടേയും ഷാനവാസിന്റേയും ജീവിതം മാറിമറിഞ്ഞത്. നേരത്തെ തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള സ്വാസിക ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ്. ജോഷിയുടെ ഏറ്റവും പുതിയ സിനിമയായ പൊറിഞ്ചു മറിയം ജോസിലും സ്വാസിക അഭിനയിച്ചിരുന്നു. സീതയ്ക്ക് മാത്രമല്ല ഇന്ദ്രനെത്തേടിയും സിനിമയിലെ അവസരങ്ങള്‍ എത്തുന്നുണ്ട്. വില്ലനായി അരങ്ങേറുന്നതിനെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സീതയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സ്വാസികയുടെ പിന്തുണയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഷാനവാസ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്.
മിനിസ്‌ക്രീനിലെ പരമ്പരകളില്‍ റേറ്റിംഗില്‍ ഏറെ മുന്നിലുണ്ടായിരുന്ന പരമ്പരകളിലൊന്നായിരുന്നു സീത. അടുത്തിടെയായിരുന്നു പരമ്പരയുടെ ക്ലൈമാക്‌സ് സംപ്രേഷണം ചെയ്തത്. പതിവില്‍ നിന്നും വ്യത്യസ്തമായി ലൈവായാണ് സീത-ഇന്ദ്രന്‍ വിവാഹം നടത്തിയത്. അപ്രതീക്ഷിത ട്വിസ്റ്റുകളും പരമ്പരയിലുണ്ടായിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു സീരിയല്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ആരാധകരെ ആശങ്കയിലാഴ്ത്തുന്ന സംഭവങ്ങളാണ്നടന്നതെങ്കിലും ശുഭപര്യവസാനമായ ക്ലൈമാക്‌സായിരുന്നു പരമ്പരയുടേത്.
No comments:
Post a Comment