Thursday, September 5, 2019

ജയസൂര്യയുടെ നായികയാവാന്‍ സ്വാതി റെഡ്ഡിയില്ല! പിന്‍മാറ്റത്തിന് കാരണം? പകരമെത്തുന്നത് അനു സിത്താര.

ജയസൂര്യയുടെ നായികയാവാന്‍ സ്വാതി റെഡ്ഡിയില്ല! പിന്‍മാറ്റത്തിന് കാരണം? പകരമെത്തുന്നത് അനു സിത്താര.
     വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുകയാണ് ജയസൂര്യ. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും താരം പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെത്തുടര്‍ന്നാണ് താരം പിന്‍വാങ്ങിയത്.      ഫ്രൈഡേ ഫിംലിസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ സംഗീത സംവിധായകനായ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറുകയാണ്. അനു സിത്താരയാണ് ജയസൂര്യയുടെ നായികയായി എത്തുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വീണ്ടും ഈ താരങ്ങള്‍ ഒരുമിക്കുകയാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഫുക്രി, ക്യാപ്റ്റന്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
       പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സെന്തില്‍ കൃഷ്ണ വില്ലനായെത്തുന്ന ചിത്രത്തില്‍ സാബുമോന്‍ അബ്ദുസമദ്, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നായികയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

No comments:

Post a Comment

Featured Post

Star magic supper comedy