യോഗി ബാബു, യാഷികാ ആനന്ദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് സോംബി. ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭൂവന്‍ നുളളന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
സോംബി മേക്കിങ് വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ചിത്രം പുറത്തിറങ്ങുന്നത്. നടന്‍ പ്രേംജിയാണ് സോംബിക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഇരുട്ടു അറയില്‍ മുരട്ട് കുത്ത്' എന്ന സിനിമയിലൂടെ ഗ്ലാമര്‍ താരമായി അവതാരമെടുത്ത് യുവാക്കളുടെ മനസ്സ് കീഴടക്കിയ താരമാണ് യാഷികാ ആനന്ദ്.
ഇവരെല്ലാവരും ഒന്നിച്ച് ഒരു റിസോര്‍ട്ടില്‍ എത്തുന്നു. അവിടെ താമസിച്ച് ജോളിയടിച്ച് ഉല്ലസിക്കുന്നതിനിടെ, നടക്കുന്ന വിപരീത സംഭവമാണ് കഥയ്ക്ക് ആധാരം. ഒറ്റ രാത്രി നടക്കുന്ന കഥയായിട്ടാണ് സിനിമ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. എസ് 3 പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോബാല, ചിത്ര, ബിജിലി രമേഷ്, ലൊള്ളു സഭാ മനോഹര്‍ എന്നിവരാണ്.
No comments:
Post a Comment