Friday, September 6, 2019

പെയ്ന്‍ കില്ലര്‍ കഴിച്ച് സൈക്കിള്‍ ചവിട്ടി!ചതവായിരുന്നില്ല അത്, പരിക്കിനെക്കുറിച്ച് രജിഷ വിജയന്‍

പെയ്ന്‍ കില്ലര്‍ കഴിച്ച് സൈക്കിള്‍ ചവിട്ടി!ചതവായിരുന്നില്ല അത്, പരിക്കിനെക്കുറിച്ച് രജിഷ വിജയന്‍!
    മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് രജിഷ വിജയന്‍. അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരത്തെ തേടി സിനിമയിലെ അവസരം എത്തിയത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. പതിവ് നായികാശൈലിയില്‍ നിന്നും മാറ്റിയുള്ള അവതരണവും രജിഷയുടെ കിടിലന്‍ പ്രകടനവുമായിരുന്നു എലിസബത്ത് എന്ന എലിയെ മനോഹരമാക്കിയത്. ആദ്യ സിനിമയിലൂടെ സംസ്ഥാന അവാര്‍ഡ് എന്ന നേട്ടവും സ്വന്തമാക്കിയപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു രജിഷയെ തേടിയെത്തിയത്.
     ആവര്‍ത്തനവിരസത തോന്നിപ്പിക്കാതെ സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിച്ചത്. ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, തുടങ്ങിയ സിനിമകളാണ് ഇതുവരെയായി താരത്തിന്റേതായി ഇറങ്ങിയത്. പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത ഫൈനല്‍സാണ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഇത്തവണത്തെ ഓണത്തിന് താരവും സിനിമയുമായി എത്തുന്നുണ്ട്. ഫൈനല്‍സില്‍ അഭിനയിക്കുന്നതിനായി സൈക്ലിങ് പരിശീലിച്ചതിനെക്കുറിച്ചും ചിത്രീകരണത്തിനിടയില്‍ പരിക്ക് പറ്റിയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രജിഷ വിജയന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.


No comments:

Post a Comment

Featured Post

Star magic supper comedy