'വല്ല പണി എടുത്ത് ജീവിക്കാന്‍ ഞാന്‍ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കാതിരുന്നാല്‍ മതി'; അമെയ പറയുന്നു(വീഡിയോ)
നടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. കരിക്ക് വെബ്സീരിന്റെ പുതിയ എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ തന്റെ ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പുമായി അമേയ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
തന്റെ പേരിലുള്ള വ്യാജന്മാരെ സൂക്ഷിക്കണമെന്നാണ് അമേയയുടെ മുന്നറിയിപ്പ്. ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉള്ളതെന്നും തന്റെ പേരും പറഞ്ഞ് പല കുറിപ്പുകളും ചിത്രവും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അതൊന്നും തന്റെ അറിവോടെയല്ലെന്നും അമേയ പറയുന്നു. 'വ്യാജന്മാരെ സൂക്ഷിക്കുക. വല്ല പണി എടുത്ത് ജീവിക്കാന്‍ ഞാന്‍ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കാതിരുന്നാല്‍ മതി.'- വീഡിയോ സന്ദേശത്തിലൂടെ അമേയ പറയുന്നു.
No comments:
Post a Comment