മോഹൻലാലല്ല കുഞ്ഞാലി മരയ്ക്കാർ; അമൽ നീരദല്ല സംവിധാനം: ഒടുവിൽ തീരുമാനമായി
മലയാള സിനിമയ്ക്കൊരു സന്തോഷ വാർത്ത. മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ഓഗസ്റ്റ് സിനിമ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ടിപി രാജീവിനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ്. നിർമാതാവ് ഷാജി നടേശനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയച്ചത്.
സാമൂതിരിയുടെ നാവിക പടത്തലവനായ കുഞ്ഞാലി മരയ്ക്കാറെ മമ്മൂട്ടിയുടെ രൂപത്തിൽ തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ നേരത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ടി.കെ.രാജീവ്കമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരായി വേദിയിലെത്തിയിരുന്നു.
മമ്മൂട്ടിയെ കുഞ്ഞാലി മരയ്ക്കാരാക്കി അമല്‍ നീരദ് രണ്ട് വര്‍ഷം മുന്‍പ് തന്നെ ഒരു ബിഗ് ബജറ്റ് ചിത്രം പ്‌ളാന്‍ ചെയ്തിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായിരുന്നില്ല. പൃഥ്വിരാജായിരുന്നു ചിത്രം നിര്‍മിക്കേണ്ടിയിരുന്നത്. പൃഥ്വിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് കേട്ടിരുന്നു. എന്നാൽ പ്രഥ്വിരാജ് പിന്നീട് ഓഗസ്റ്റ് സിനിമാസ് വിട്ടു.
16-ാ0 നൂറ്റാണ്ടില്‍ സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ നേതാവായിരുന്നു കുഞ്ഞാലി മരയ്ക്കാർ. മോഹൻ ലാലിനെ നായകാനായും അമൽ നീരദ് സംവിധായകനായും കുഞ്ഞാലി മരയ്ക്കാർ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു.
No comments:
Post a Comment